ഐ.എസില്‍ നിന്ന് ദാബിഖ് പിടിച്ചെടുത്ത് സിറിയന്‍ വിമതര്‍
ദാബിഖ്: ഐ.എസിന്റെ കയ്യിലായിരുന്ന വടക്കന്‍ സിറിയന്‍ നഗരമായ ദാബിഖ് തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ വിമതര്‍ പിടിച്ചെടുത്തു. മാസങ്ങളോളം വ്യോമാക്രമണം നടത്തിയും കനത്ത ഷെല്ലാക്രമണത്തിനൊടുവിലുമാണ് നഗരം കീഴടക്കിയതെന്ന് വിമത പോരാളികള്‍ പറഞ്ഞു.
ആഗോള തീവ്രവാദ സംഘടനയായ ഐ.എസിന്റെ ശക്തി പ്രദേശമായിട്ടാണ് ദാബിഖിനെ കണക്കാക്കിയിരുന്നത്. 2014 ഓഗസ്റ്റില്‍ പിടിച്ചടക്കിയതു മുതല്‍ ഐ.എസിന്റെ ഓണ്‍ലൈന്‍ മാഗസിന് ദാബിഖ് എന്നു നാമകരണം ചെയ്തിരുന്നു.
പിടിച്ചടക്കിയതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സിറിയ- തുര്‍ക്കി അതിര്‍ത്തിപ്രദേശമായ ഗാസിയാന്‍തെപ്പില്‍ ഒരു ചാവേര്‍ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു.
ദാബിഖ് നഗരം പിടിച്ചെടുത്തതായി തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയിലുള്ള 30 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ അവരുടെ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ദാബിഖിനെക്കൂടാതെ സമീപപ്രദേശങ്ങളും വിമതര്‍ കൈയ്യടക്കിയതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."