മനുമാത്യൂ വധം: തെളിവെടുപ്പു നടത്തി
ചങ്ങനാശ്ശേരി: ജനാധിപത്യ കേരളാകോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റായ കുന്നുംപുറം മുരിങ്ങവന എം.ജെ മാത്യൂവിന്റെ മകന്‍ മനുമാത്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന പ്രതികളെ പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഇന്നലെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗം നിഥിന്‍ ആലുമ്മൂട്ടില്‍(29), ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബാസ്റ്റിയന്‍(22), പായിപ്പാട് നാലുകോടി കെ.എസ് അര്‍ജുന്‍(22), തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് സൂരജ്‌സോമന്‍(23), ചെത്തിപ്പുഴ അറയ്ക്കല്‍ ബിനു സിബിച്ചന്‍(23), കാരാപ്പുഴ മഠത്തില്‍പ്പറമ്പില്‍ ഷെമീര്‍ ഹുസൈന്‍(29) എന്നിവരെയാണു തെളിവെടുപ്പിനു കൊണ്ടുവന്നത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്റ്റാന്റില്‍ എത്തിച്ച ഇവരെ പതിനഞ്ചു മിനിറ്റിനകം തെളിവെടുപ്പു പൂന്‍ത്തിയാക്കി തിരികെ കൊണ്ടുപോയി. അഞ്ചുദിവസത്തേക്കു പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ ഇവരില്‍ ബിനു, സിജോ, സൂരജ്,അര്‍ജുന്‍ എന്നിവരുടെ വീടുകളിലും എത്തിച്ചു തെളിവെടുപ്പ് നേരത്തെ നടത്തിയിരുന്നു. കൊലപാതകദിവസം ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലിസ് കണ്ടെടുത്തു.കൂടാതെ അര്‍ജുനും സൂരജും സംഭവദിവസം ചികിത്സ തേടിയ ഉദയഗിരി ആശുപത്രിയിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്നു കോട്ടയത്താകും ഇവരുമായി തളിവെടുപ്പ് നടത്തുക. ഇവരെ കൊണ്ടുവരുന്നത് അറിഞ്ഞു ആളുകള്‍ കൂട്ടം കൂടി തിരക്കു ഒഴിവാക്കാനായിട്ടായിരുന്നു അവധിദിവസമായ ഇന്നലെ രാവിലെ ഒമ്പുതമണിക്കുതന്നെ ഇവരെ തെളിവെടുപ്പിന് എത്തിച്ചത്. എന്നിട്ടും യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് സ്റ്റാന്റില്‍ ഇവരെ കാണാന്‍ കൂട്ടംകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."