വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ്; കാത്തിരിപ്പിന് വിരാമമാകുന്നു
മാറഞ്ചേരി: വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനു മൂന്നു പതിറ്റാണ്ടിന്റെ പഴക്കം. 1985ല്‍ അന്നത്തെ ജലസേചനമന്ത്രിയായിരുന്ന എം.പി ഗംഗാധരന്‍, കനോലി കനാലിന്റെ തീരത്തു താമസിക്കുന്നവരുടെ ശുദ്ധജലം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന് തറക്കല്ലിട്ടിരുന്നു. പക്ഷേ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല.
കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നതു മൂലം കനാലിന്റെ തീരത്ത് ഉപ്പു കലര്‍ന്ന കുടിവെള്ളമാണു ലഭിക്കുന്നത്.
ഇതു പരിഹരിക്കാനുള്ള ഏക പോംവഴി എന്ന നിലക്കുള്ള പദ്ധതി നടപ്പിലാക്കാന്‍ 2002ല്‍ അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പാലോളി 1. 92 കോടി രൂപയ്ക്കു പദ്ധതി കരാര്‍ നല്‍കുകയും നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 18 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം കരാറുകാരനു പിന്‍മാറി.
പിന്നീട് എസ്റ്റിമേറ്റ് പുനര്‍നിര്‍ണയിച്ച നിര്‍മാണം മറ്റൊരു കരാറുകാരനെ ഏല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കനോലി കനാല്‍ ദേശീയ ജലപാതയായി പ്രഖ്യാപിച്ചിരുന്നു. ഇതിനാല്‍ നിര്‍മാണ തുകയില്‍ വന്ന വന്‍വര്‍ധനവിനു ധനവകുപ്പിന്റ അംഗീകാരം ലഭിച്ചില്ല. 2011 ല്‍ നബാര്‍ഡ് ആറു കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ തുക പാഴാവുകയായിരുന്നു.
അതേസമയം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നീക്കം ആരംഭിച്ചതായി സ്പീക്കര്‍ പറഞ്ഞു. പദ്ധതിയുടെ സ്‌കെച്ചും എസ്റ്റിമേറ്റും തയ്യാറായി കഴിഞ്ഞു. ധനവകുപ്പിന്റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.
നബാര്‍ഡ് പോലുള്ള ഏജന്‍സികളുടെ സഹായത്തിനായി ശ്രമിക്കുകയാണെന്നും സ്പീക്കര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."