ചിരട്ടയില്‍ വിസ്മയംതീര്‍ത്ത് അസ്‌ലം
വളാഞ്ചേരി: കേള്‍വിശക്തിയില്ലെങ്കിലും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അസ്‌ലം ചിരട്ടയില്‍ വിസ്മയം തീര്‍ക്കുകയാണ്. പൂക്കാട്ടിരി പാലാറ മുജീബ് അന്‍വരി-ഷഹര്‍ബാന്‍ ദമ്പതികളുടെ പതിമൂന്നുകാരനായ മകന്‍ അസ്‌ലമാണ് ചിരട്ടയില്‍ വ്യത്യസ്ത കൗതുകവസ്തുക്കള്‍ നിര്‍മിക്കുന്നത്. ജന്മനാ കേള്‍വിശക്തി ഇല്ലെങ്കിലും പ്രയത്‌നംകൊണ്ട് അതിനെ മറികടക്കുകയാണ് ഈ വിദ്യാര്‍ഥി.
നിലവിളക്ക്, കൊട്ട, ചട്ടി, ഭരണി, തേള്‍, എട്ടുകാലി, പൂക്കള്‍, പമ്പരം എന്നിവ അസ്‌ലം ചിരട്ടയില്‍ നിര്‍മിക്കും. ചിരട്ട, ബ്ലേഡ്, ഫ്‌ളക്‌സ് ഗ്ലു, വാര്‍ണിഷ് എന്നിവ ഉപയോഗിച്ചാണ് പ്രവൃത്തി. മാലാപറമ്പിലെ അസീസി ബധിര വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് അസ്‌ലാം. വീട്ടുകാരും അധ്യാപകരുമെല്ലാം അസ്‌ലമിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. നാലാം ക്ലാസുകാരനായ അസ്ഹറും മൂന്നാം ക്ലാസുകാരി അഷ്മിനയും സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."