പട്ടിക്കാട് പൂന്താവനത്ത് കടകള്‍ കുത്തിത്തുറന്ന് മോഷണം
പട്ടിക്കാട്: പൂന്താവനം പറമ്പൂര് 19ല്‍ അഞ്ചു കടകള്‍ കുത്തിത്തുറന്നു വന്‍ മോഷണ ശ്രമം. ഇന്നലെ സുബ്ഹ് നിസ്കാരത്തിനായി പള്ളിയിലേക്കു പോവുകയായിരുന്ന നാട്ടുകാരനാണ് തെങ്ങുംതൊടിക നജീബ് എന്ന കുഞ്ഞാന്റെ കടയുടെ ഷട്ടര്‍ തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്നു കടയുടമയെ വിവരമറിയിക്കുകയും നാട്ടുകാരില്‍ ചിലരും കടയുടമയും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കടയുടെ പൂട്ടു തകര്‍ത്തതായി കണ്ടെത്തിയത്.
തുടര്‍ന്ന് കൂടതല്‍ അന്വേഷണം നടത്തിയപ്പോള്‍ പണം നഷ്ടപ്പെട്ടതായും കണ്ടെത്തി. സമീപത്തെ കെന്‍സ് ഹോളോബ്രിക്സ്, ചിക്കന്‍ സ്റ്റാള്‍ തുടങ്ങി നാലോളം കടകളിലും ഇതേ രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. കവര്‍ച്ച നടന്ന കടകളില്‍ വിലപ്പെട്ട പല വസ്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാകടകളില് നിന്നും പണം മാത്രമാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. പൊലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."