ഫാര്‍മസിയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന്
ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വൈകീട്ട് അഞ്ചു വരെയാണ് ഇപ്പോള്‍ ഫാര്‍മസിയുടെ പ്രവര്‍ത്തന സമയം. നിശ്ചയിച്ചിരിക്കുന്നത്. മലയോര മേഖലകളുള്‍പ്പെടുന്ന ഏഴ് പഞ്ചായത്തുകളാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പരിധിയിലുള്ളത്. ഇവിടങ്ങളില്‍ നിന്നും ജോലി കഴിഞ്ഞ് ബാലുശ്ശേരിയില്‍ എത്തുമ്പോഴേക്കും ഫാര്‍മസി അടച്ചിരിക്കും.
ഇതുകാരണം മലയോര മേഖലയിലെ ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭിക്കുന്നത് നഷ്ടമാകുന്നതായാണ് പരാതി.
ഏറെ കാലത്തെ മുറവിളിക്കു ശേഷമാണ് ബാലുശ്ശേരിയില്‍ കാരുണ്യ ഫാര്‍മസി അനുവദിച്ചു കിട്ടിയത്.
മെഡിക്കല്‍ കോളജില്‍ കാരുണ്യ ഫാര്‍മസി ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും ബാലുശ്ശേരിയില്‍ പ്രവര്‍ത്തന സമയം 12 മണിക്കൂറാക്കി ഉയര്‍ത്തണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."