HOME
DETAILS
MAL
ടവര്‍ നിര്‍മാണം: ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
backup
October 16 2016 | 20:10 PM
കുരുവട്ടൂര്‍: ചെറുവറ്റയില്‍ സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന മൊബൈല്‍ ടവറിനെതിരേയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനകീയ സമിതി പൊതുയോഗവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
പരിസ്ഥിതി പ്രവര്ത്തകന് സി.ജി.പി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി. അനില്‍കുമാര്‍, ജലീല്‍ ചെറുവറ്റ, പി.എം സുരേഷ്, കെ.കെ വേലായുധന്, കെ.പി മുഹമ്മദ് അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗം കെ. ഷാജികുമാര്‍, പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സി.പി ജംഷീര്‍, ടി.ടി അബ്ദുന്നാസര്‍, എ. ഹമീദ്, പി. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ സംസാരിച്ചു. ചേക്കുട്ടി ഹാജി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."