നെട്ടൂരില്‍ യാത്രാ ക്ലേശം രൂക്ഷം
മരട്: നെട്ടൂര്‍ നിവാസികളുടെ യാത്രാ ക്ലേശം രൂക്ഷമായി. നെട്ടൂര്‍ നോര്‍ത്ത് വരെ സര്‍വീസ് നടത്തിയിരുന്ന കുടുംബശ്രീയുടെ അശ്വമേഥം ബസ് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. ബസ് വാടകക്കെടുത്തിരുന്നവര്‍ കൃത്യമായി വാടക നല്‍കുന്നില്ലെന്ന കാരണം പറഞ്ഞാണ് ബസ് പിടിച്ചെടുത്തത്. ഇത് ഇപ്പോള്‍ നഗരസഭ ഓഫീസീന് മുമ്പില്‍ കിടന്ന് നശിക്കുകയാണ്.
വാടകക്കെടുത്ത് സര്‍വീസ് നടത്തുന്നതിന് എത്തിയവര്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ബസ് ഓടിക്കുന്നതിന് തയ്യാറായില്ല. ഇപ്പോള്‍ അശ്വമേഥം തെരുവ് നായകള്‍ക്ക് സങ്കേതമായിരിക്കുകയാണ്.
നെട്ടൂര്‍ കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഈ ബസ് നിലച്ചതോടെ നെട്ടൂര്‍ നോര്‍ത്ത്, തീരദേശ പ്രദേശവാസികള്‍ ദീര്‍ഘദൂരം നടന്ന് ഐ.എന്‍.ടി.യു.സി, പള്ളി സ്റ്റോപ്പുകളിലും കുണ്ടന്നൂര്‍ തേവര പാലത്തിലെ പടവുകള്‍ താണ്ടി മുകളിലെത്തിയുമാണ് യാത്ര ചെയ്യുന്നത്.
നഗരസഭ നേരിട്ട് സര്‍വീസ് നടത്തുകയോ, ബസ് മിതമായ വാടകക്ക് നല്‍കുകയോ ചെയ്യണമെന്നും ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണവെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നെട്ടൂര്‍തേവരഫെറി ബോട്ട് 'പ്രിയദര്‍ശിനി' കേട്ടായത് മൂലം കഴിഞ്ഞ രണ്ടാഴ്ചയായി സര്‍വീസ് നടത്തുന്നില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്ന് ഇത് വരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇത് മൂലം കഷ്ടപ്പെടുകയാണ്.
യാത്ര ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ സമരപരിപാടികള്‍ നടക്കുകയാണ്. നാളെ ഇരുപത്തൊമ്പതാം ഡിവിഷന്‍ കൗണ്‍സിലര്‍ ബോബന്‍ നെടുംപറമ്പില്‍ പകരം സംവിധാനമൊരുക്കും വരെ നഗരസഭയില്‍ സത്യാഗ്രഹമിരിക്കുമെന്ന് അറിയിച്ചു.
നെട്ടൂര്‍ മേഘല റസിഡന്റ്‌സ് അസോസിയേഷന്‍ നാളെ യാത്ര ക്ലേശവും മറ്റു വിഷയങ്ങളുമുന്നയിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദും സെക്രട്ടറി സി.ബി.മഹേഷനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."