സര്‍ക്കാരിന്റെ നൂറു ദിനം; പ്രചാരണ വാഹനം ഇന്ന് ജില്ലയിലെത്തും
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള വികസന നേട്ടങ്ങളും ഫോട്ടോകളും ആലേഖനം ചെയ്ത ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രചാരണ വാഹനം ഇന്ന് ജില്ലയിലെത്തും. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി രാവിലെ 10.30ന് കലക്ടറേറ്റ് അങ്കണത്തില്‍ പ്രദര്‍ശന വണ്ടി ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ന് രാവിലെ 11ന് മുട്ടില്‍, 12.30ന് മീനങ്ങാടി, 1.30ന് ബത്തേരി, 2.30ന് അമ്പലവയല്‍, 3.30ന് മേപ്പാടി, 4.30ന് ചുണ്ടേല്‍, 5.30ന് കല്‍പ്പറ്റ എന്നിവടങ്ങളില്‍ വാഹനം പര്യടനം നടത്തും. ചൊവ്വാഴ്ച രാവിലെ 10.30ന് കമ്പളക്കാട്, 11.30ന് കണിയാമ്പറ്റ, 12.30ന് പനമരം, 1.30ന് കേണിച്ചിറ, 3ന് പുല്‍പ്പള്ളി, 4ന് കാട്ടിക്കുളം, 5.30ന് മാനന്തവാടി എന്നിവിടങ്ങളിലും ബുധനാഴ്ച രാവിലെ 10.30ന് ദ്വാരക, 11ന് വെള്ളമുണ്ട പത്താംമൈല്‍, 12.30ന് കോറോം, 2ന് നിരവില്‍പ്പുഴ, 3.30ന് വാളാട്, 4.30ന് തലപ്പുഴയില്‍ പ്രചാരണം അവസാനിപ്പിച്ച് വാഹനം കണ്ണൂര്‍ ജില്ലയിലേക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."