തെരുവുനായ്ക്കളെ പിടികൂടി വയനാട്ടിലെത്തിച്ച സംഭവം; ബോബി ചെമ്മണ്ണൂരിനെതിരേ കല്‍പ്പറ്റ പൊലിസ് കേസെടുത്തു
കല്‍പ്പറ്റ: തെരുവുനായ്ക്കളെ പിടികൂടി ജനവാസ കേന്ദ്രത്തിനു സമീപം വളര്‍ത്താന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിനെതിരേ കല്‍പ്പറ്റ പൊലിസ് കേസെടുത്തു. നാട്ടുകാരുടെ പരാതിയിലാണ് നടപടി. ബോബി ചെമ്മണ്ണൂരും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് 12ന് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയ നായ്ക്കളെ കല്‍പ്പറ്റ വെയര്‍ ഹൗസിന് സമീപം സംരക്ഷിക്കാനുള്ള നീക്കമാണ് നാട്ടുകാര്‍ എതിര്‍ത്തത്. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നായ്ക്കളെ നീക്കണമെന്നാവശ്യപ്പെട്ട് 13ന് രാവിലെ പ്രദേശവാസികളും ജനപ്രതിനിധികളും കല്‍പ്പറ്റ ചുങ്കം ജങ്ഷനിലെ ജ്വല്ലറി ഉപരോധിക്കുകയും ചെയ്തിരുന്നു. എ.ഡി.എം, എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചിരുന്നത്.
നായ്ക്കളെ നീക്കാന്‍ നോട്ടിസ് നല്‍കുമെന്നും അധികൃതരുടെ അനുമതിയോടെ എല്ലാസൗകര്യങ്ങളുമൊരുക്കി മാത്രമേ നായ്ക്കളെ വളര്‍ത്താന്‍ അനുവദിക്കൂവെന്നും എ.ഡി.എം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."