വാക് ടു ഗ്രീന്‍; കാടിനെ കാട്ടില്‍ വരച്ച് ചിത്രകലാ ക്യാംപ്
മുത്തങ്ങ: ഇന്ത്യയിലെ യുവ ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ പിന്റോറസ് ആര്‍ട്ട് പീപ്പിളും മുത്തങ്ങ വന്യജീവി സങ്കേതവും ചേര്‍ന്ന് വാക് ടു ഗ്രീന്‍ എന്ന് പേരില്‍ കാടിനെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന ദ്വിദിന ചിത്രകലാ ക്യാംപ് സംഘടിപ്പിച്ചു. നാശം നേരിടുന്ന കാടിന്റെ വൈവിധ്യവും ഭ്രമിക്കുന്ന സൗന്ദര്യവും അടുത്തറിയുന്നതിനും നിലനിര്‍ത്തുന്നതിനുമായാണ് ക്യാംപ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ഇരുപതോളം ചിത്രകാരന്‍മാരാണ് രണ്ട് ദിവസത്തെ ക്യാംപില്‍ പങ്കെടുത്തത്. ക്യാംപിന്റെ ഭാഗമായി വനത്തിന്റെ സൗന്ദര്യം അടുത്തറിയുന്നതിന് വേണ്ടി ശനിയാഴ്ച ചിത്രകാരന്മാരുടെ കാടറിയല്‍ യാത്ര നടത്തി. തുടര്‍ന്ന് ക്യാംപിന്റെ രണ്ടാംദിനമായ ഇന്നലെ വനത്തിനുള്ളില്‍ കണ്ട കാഴ്ചകള്‍ കാന്‍വാസിലേക്ക് പകര്‍ത്തി. പ്രകൃതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എന്‍. ബാദുഷ ചിത്രകാരനായ രവീന്ദ്ര അരള ഗുപ്പിക്ക് ക്യാന്‍വാസ് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പശ്ചിമബംഗാളില്‍ നിന്നുള്ള രാജ് മാജി, കോയല്‍ ദാസ്, ബാംഗ്ലൂരുവില്‍ നിന്നെത്തിയ ടി. മുത്തുരാജ് ബേഗൂര്‍, മഹേഷ് ലതാകൃതി, മേഘ്‌ന പാര്‍ക്കല എന്നിവരും പിന്റോറസ് ചിത്രകാരന്മാരായ ജഗദീഷ് പാലയാട്, എസ് വിമല്‍ കൊല്ലാറയില്‍, അരുണ്‍ജിത്ത് പഴശി, കിഷോര്‍, ഗിനീഷ് ഗോപിനാഥ്, സജീവന്‍ സെന്‍, ശ്രികുമാര്‍ മാവൂര്‍, കെ.ടി രഞ്ജിത്, രമേശ് രഞ്ജനം, കലേഷ് കെ. ദാസ്, പ്രമോദ് മാണിക്കോത്ത്, സുഭാഷ് കുമാര്‍ എന്നിവരും ക്യാംപില്‍ പങ്കെടുത്തു. സുധീഷ്, മുരളീകൃഷ്ണന്‍ പങ്കെടുത്തു. ക്യാന്‍വാസിലേക്ക് പകര്‍ത്തിയ കാടിന്റെ ചിത്രങ്ങള്‍ വിവിധ ഗ്യാലറികളില്‍ പ്രദര്‍ശിപ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."