ഹരിതറോഡ് നിര്‍മാണം; പിന്നില്‍ ഭൂമാഫിയയെന്ന്
അരിമ്പൂര്‍: കപ്പല്‍പള്ളിക്കു എതിര്‍വശത്തു നിന്നാരംഭിച്ച് കൈപ്പിള്ളിയില്‍ അവസാനിക്കുന്ന വിവാദ ഹരിതറോഡിന്റെ നിര്‍മാണത്തിനു പിന്നില്‍ ഭൂമാഫിയയാണെന്ന ആരോപണം ശക്തമാകുന്നു.
അരിമ്പൂര്‍ കൈപ്പിള്ളി അകമ്പാടം കോള്‍പാടശേഖരത്തിന്റ ബണ്ട് കവര്‍ന്നാണ് ഭൂമാഫിയക്കുവേണ്ടി എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി വാര്‍ഡിലെ ഇടതു അംഗത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി റോഡ് നിര്‍മിക്കാനൊരുങ്ങുന്നതെന്നാണ് പ്രദേശത്തെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. കോള്‍പടവ് കമ്മിറ്റിയുടെ പൂര്‍ണപിന്തുണയോടെയാണ് ഈ വിഭാഗം രംഗത്തുള്ളത്. റോഡിന്റെ തുടക്കത്തില്‍ കോള്‍ ബണ്ടില്‍ വീടുവച്ച് ഏതാനും വീട്ടുക്കാര്‍ താമസിക്കുന്നുണ്ടെന്നതൊഴിച്ചാല്‍ കൈപ്പിള്ളിയിലെത്തുംവരെയും പരന്നുകിടക്കുന്ന കോള്‍പാടം മാത്രമാണ്.
പാടം അവസാനിക്കുന്നിടത്ത് ഒഴിഞ്ഞുകിടക്കുന്ന പ്രദേശം മുഴുവന്‍ ചില മാഫിയകള്‍ ചുരുങ്ങിയ വിലക്കു വാങ്ങിയിട്ടുണ്ടെന്നും ഇവരില്‍ ചിലരുടെ നേതൃത്വത്തിലാണ് റോഡിനു അകൂലമായ നീക്കം നടക്കുന്നതുമെന്നുമാണ് ആക്ഷേപം. എന്നാല്‍, ഇതു അനുവദിക്കാനാകില്ലെന്നാണ് കോള്‍പടവ് കമ്മിറ്റിയുടെയും മറ്റും നിലപാട്. പരമ്പരാഗതമായ രീതിയില്‍ വെള്ളമൊഴുകുന്ന തോടിനെ ഇല്ലാതാക്കിയാണ് റോഡ് നിര്‍മാണമെന്ന് ചൂണ്ടികാട്ടി പടവ് കമ്മിറ്റി കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.
ഇതുമൂലം നിര്‍മാണം നിലച്ചിരിക്കുകയാണ്. എന്നാല്‍ നാടിന്റെ സമഗ്രവികസനത്തിന്റെ ഭാഗമാണ് ഹരിത റോഡിന്റെ നിര്‍മാണമെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."