കയ്പമംഗലം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്; പ്രകടനം നടത്തി
കയ്പമംഗലം: ജില്ലാപഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ പര്യടനങ്ങള്‍ക്കു ആവേശകരമായ തുടക്കം. ഐക്യ ജനാധിപത്യ മുന്നണി കയ്പമംഗലം ഡിവിഷന്‍ സ്ഥാനാര്‍ഥി അഡ്വ. ഒ.എസ് നഫീസയുടെ മണ്ഡല പര്യടനത്തിനാണ് ആദ്യം തുടക്കം കുറിച്ചത്. പര്യടനം ഡിവിഷന്‍ പരിധിയില്‍ മൂന്നു പഞ്ചായത്തുകളില്‍ നടന്നു. പി. വെമ്പല്ലൂരില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി സെക്രട്ടറി സി.എസ് രവീന്ദ്രന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. കെ.ആര്‍ അശോകന്‍ അധ്യക്ഷനായി. പി.കെ ഷംസുദ്ദീന്‍, പി.ബി താജുദ്ദീന്‍, കെ.കെ അഫ്‌സല്‍,പി.ബി മുഹമ്മദലി, ജോബി എസ്.എന്‍ പുരം, സി.എ ജലീല്‍, സുനില്‍ വാഴൂര്‍,അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ടി.എ ഫഹദ്, ടി.ബി സിറാജ് സംസാരിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി.ജി വിഷ്ണുവിന്റെ പര്യടന പരിപാടി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. പി.കെ ചന്ദ്രശേഖരന്‍, പി.വി മോഹനന്‍, ടി.എം ഷാഫി, കെ.വി രാജേഷ്, ഷെഫീര്‍, എന്‍.എ ഇസ്മാഈല്‍ മാസ്റ്റര്‍, ടി.പി രഘുനാഥ്, പി.എ താജുദ്ദീന്‍, മോഹനന്‍ കാണിച്ചേടത്ത്, ഷെഫീഖ്, എന്‍.ആര്‍ പരമേശ്വരന്‍ കുട്ടി കൊടുങ്ങല്ലൂര്‍, കെ.കെ സുരേന്ദ്രന്‍, മിനി തങ്കപ്പന്‍, ജയ, ബിന്ദു ഷാജി, പ്രസന്ന വേലായുധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."