പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി പരാതി
ചെന്ത്രാപ്പിന്നി: കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒൗേദ്യാഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതായി നാട്ടുകാരുടെ പരാതി. കാട്ടൂര്‍ പഞ്ചായത്തിനു സ്വന്തമായി വാഹനമുണ്ടായിട്ടും അതു പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് വാങ്ങിയ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്കായി പുറത്തുനിന്നാണ് വാഹനം വരുത്തുന്നത്. എന്നാല്‍ പുറത്തുനിന്ന് വിളിച്ച വാഹനത്തിന്റെ വാടക വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന സാധാരണക്കാരില്‍ നിന്നും ഈടാക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വിവാഹങ്ങള്‍ക്കും മരണാവശ്യങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമാണ് ഭരണസമിതിയും ഉദ്യോഗസ്ഥരും പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതെന്നുംപഞ്ചായത്തിലെ ചില ജീവനക്കാരാണ് ഇതിന്റെ പിറകിലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ പിഴിയുന്ന തെറ്റായ ഈ നടപടി തിരുത്താന്‍ അധികൃതര്‍ തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മാത്രമല്ല പഞ്ചായത്ത് ഓഫീസ് വളപ്പിലെ മരങ്ങള്‍ മുറിച്ചതു കാരണം പഞ്ചായത്തിലേക്കു ജനങ്ങള്‍ക്ക് വന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മരത്തിന്റെ അവശിഷ്ടങ്ങളെ കൊണ്ട് പരിസരമാകെ മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."