വന്‍കിടക്കാരുടെ ചൂഷണം വര്‍ധിച്ചത് ചെറുകിട വ്യാപാരത്തെ ബാധിക്കുന്നു: മന്ത്രി സി. രവീന്ദ്രനാഥ്
.തൃശൂര്‍: വന്‍കിടക്കാരുടെ ചൂഷണം വര്‍ധിച്ചതോടെയുണ്ടാകുന്ന അസമത്വം ചെറുകിട വ്യാപാര മേഖലയെ ബാധിക്കുന്നതായി മന്ത്രി സി. രവീന്ദ്രനാഥ്. വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വര്‍ധിച്ച അസമത്വം വ്യാപാരരംഗത്തും മറ്റും ഗുരുതരമായ ആഗോളപ്രശ്‌നമായി മാറിയിട്ടുണ്ട്. ന്യൂനപക്ഷമായ വന്‍കിട മുതലാളിമാര്‍ കൂടുതല്‍ സമ്പന്നരായതോടെ പാവപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സൂചികയില്‍ മുന്നേറുന്നുണ്ടെന്നു പറയുമ്പോള്‍ മനുഷ്യവികസന സൂചികയില്‍ നമ്മുടെ രാജ്യം വളരെ പിന്നിലാണെന്നും മന്ത്രി പറഞ്ഞു.
സമിതി അംഗങ്ങളില്‍നിന്നുള്ള മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം മന്ത്രി വി.എസ് സുനില്‍കുമാര്‍ വിതരണം ചെയ്തു. ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ കായിക അവാര്‍ഡ് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി വിതരണം ചെയ്തു.
പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് തെക്കേത്തല അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ലെനിന്‍, സെക്രട്ടറി ഇ.എസ് ബിജു, സി.പി.എം തൃശൂര്‍ ഏരിയാ സെക്രട്ടറി പി.കെ ഷാജന്‍, മില്‍ട്ടണ്‍ ജെ. തലക്കോട്ടൂര്‍, കുമാരി ബാലന്‍, ജോയ് പ്ലാശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നു വൈകിട്ട് നാലിനു നഗരത്തില്‍ റാലി നടക്കും. തുടര്‍ന്ന് തെക്കേ ഗോപുരനടയില്‍ ചേരുന്ന പൊതുസമ്മേളനം കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."