ഭിക്ഷാടകരെ കൊണ്ട് പൊറുതിമുട്ടി ടൗണിലെ വ്യാപാരികള്‍
പട്ടാമ്പി: പലപേരും പറഞ്ഞ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഭിക്ഷാടകരെ കൊണ്ട് പൊറുതി മുട്ടി ടൗണിലെ വ്യാപാരികളും കാല്‍നടയാത്രക്കാരും. ടൗണിലെ വിവിധ സ്ഥലങ്ങളിലായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സംഘങ്ങളെ പുനരവസിപ്പിക്കണമെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. അതെ സമയം ഇത്തരം സംഘങ്ങളെ കൊണ്ട് മദ്യം, ലഹരി വസ്തുക്കള്‍ ട്രയിന്‍, ബസ് തുടങ്ങിയ വാഹനങ്ങള്‍ വഴി കടത്തുന്നതും മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവ വില്‍പ്പന നടത്തുന്നതായും ദൈനം ദിന യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വൃത്തിഹീനമായ വസ്ത്രം ധരിച്ചത്തുന്ന ഇത്തരക്കാരെ സംശയിക്കാത്തതാണ് ഇക്കൂട്ടര്‍ക്ക് രക്ഷയാകുന്നത്. പട്ടാമ്പി ബസ് സ്റ്റാന്‍ഡ്, റയില്‍വെ സ്റ്റേഷന് കേന്ദ്രീകരിച്ച് വന്‍ സംഘങ്ങള്‍ വിവിധ സയമങ്ങളിലും ദിവസങ്ങളിലുമായി വന്നിറങ്ങി പല സ്ഥലങ്ങളിലേക്കായി വേര്‍പിരിഞ്ഞ് പോയി ഭിക്ഷാടനം നടത്തുകയും ഇതിന്റെ മറവില്‍ മോഷണ ശ്രമങ്ങള്‍ നടത്തുന്നതായും വ്യാപാരികളും പറയുന്നു.
ഭിക്ഷാടന മാഫിയ സംഘങ്ങള്‍ ടൗണില്‍ വര്‍ധിച്ച് വരുന്നതായും പഴയ വസ്ത്രങ്ങള്‍ മുതലായ വസ്തുക്കള്‍ ചോദിച്ച് ടൗണിനടുത്തുള്ള ഉള്‍ഗ്രാമങ്ങളില്‍ ചെന്ന് മോഷണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. കഴിഞ്ഞ ദിവസം പഴയ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ 15 നും 20 നും ഇടയില്‍ പ്രായമായ പെണ്‍കുട്ടികള്‍ ഹിന്ദി സംസാരിക്കുന്നവരായി അഭിനയിച്ച് കൊണ്ട് പട്ടാമ്പി കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് വന്നതും വീട്ടമ്മമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അലക്ഷ്യമായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഭിക്ഷാടന മാഫിയക്കാരെ ബന്ധപ്പെട്ടവര്‍ നിയമപാലകര്‍ പിടികൂടണമെന്ന് വ്യാപാരികളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."