നിയമസഭയില്‍ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വന്‍ പ്രതിഷേധം
തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍പ്പെട്ട് ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായി ഇന്ന് നിയമസഭയെ അഭിമുഖീകരിക്കുന്ന ഇടതു സര്‍ക്കാരിന് നേരിടേണ്ടിവരിക കടുത്ത പ്രതിഷേധം. ജയരാജന്റെ രാജി പ്രതിപക്ഷ ആക്രമണത്തിന്റെ ശക്തി കുറയ്ക്കുമെന്ന പ്രതീക്ഷ ഭരണപക്ഷത്തിനുണ്ടെങ്കിലും അതുകൊണ്ടു മാത്രമായില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം അവര്‍ സഭയിലുയര്‍ത്തും. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും പ്രതിപക്ഷം ആയുധമാക്കും.
ഇന്ന് രാവിലെ എട്ടു മണിക്ക് പ്രതിപക്ഷ നേതാവിന്റെ ചേംബറില്‍ ചേരുന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിലായിരിക്കും സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് അന്തിമരൂപമാകുക. പ്രതിഷേധം ഏതു രൂപത്തിലായാലും സഭാസ്തംഭനത്തില്‍ കലാശിക്കാനാണ് സാധ്യത. ചോദ്യോത്തരവേളയുമായി സഹകരിച്ച ശേഷം അടിന്തരപ്രമേയത്തില്‍ പ്രതിഷേധത്തിനു തുടക്കമിട്ടാല്‍ മതിയെന്ന നിലപാട് എം.എല്‍.എമാരില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍, തുടക്കം മുതല്‍ നിസഹകരണമാണ് വേണ്ടതെന്ന അഭിപ്രായക്കാരുമുണ്ട്. നേതൃത്വത്തില്‍ നിന്നു വരുന്ന നിര്‍ദേശത്തിന്റെയും നിയമസഭാകക്ഷി യോഗത്തിന്റെ പൊതുവായ ധാരണയുടെയും അടിസ്ഥാനത്തിലായിരിക്കും ഇതില്‍ ഏതു വേണമെന്ന് തീരുമാനിക്കുക. അതേസമയം, സ്വാശ്രയ പ്രശ്‌നത്തില്‍ സഭാമന്ദിരത്തില്‍ തുടങ്ങി നിര്‍ത്തിവച്ച നിരാഹാര സമരം പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പുനരാരംഭിക്കാനിടയില്ല. സ്വാശ്രയ വിഷയം ഉയര്‍ന്നുവരാനിടയുണ്ടെങ്കിലും ബന്ധു നിയമനം തന്നെയായിരിക്കും പ്രതിപക്ഷ പ്രതിഷേധത്തിന്റെ കുന്തമുന.
അതിനിടെ, ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കുക, സമാധാന ജീവിതം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഇന്ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."