മുളന്തുരുത്തിയിലെ കൂട്ട ആത്മഹത്യ
വിവാഹം നിശ്ചയിച്ചതിനെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതമൂലം
കൊച്ചി: ഞായറാഴ് രാത്രി മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനു സമീപം മാതാവും പിതാവും ഇളയമകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവം മൂത്തമകളുടെ വിവാഹം സംബന്ധിച്ച അഭിപ്രായ ഭിന്നതമൂലമാണെന്ന് പൊലിസ് പറഞ്ഞു. രാത്രി 9.48 ന് മുളന്തുരുത്തി വഴി കടന്നുപോയ ഗോഹട്ടി കൊച്ചുവേളി എക്‌സ്പ്രസിനു മുന്നിലേക്ക് മൂവരും കൈകോര്‍ത്തു പിടിച്ചു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വെള്ളൂര്‍ ഇറുമ്പയം കോളനി ഞാറ്റയില്‍ വീട്ടില്‍ സച്ചിതാനന്ദന്‍ (55) ഭാര്യ സുജ (45), ഇളയമകള്‍ ശ്രീലക്ഷ്മി (20) എന്നിവരാണ് ട്രെയിന്‍ തട്ടി മരിച്ചത്. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനു സമീപം പ്ലാറ്റുഫോമിനോടു ചേര്‍ന്നാണ് സംഭവം. നിശ്ചയിച്ച വിവാഹത്തെചൊല്ലി വീട്ടില്‍ വഴക്ക് നടന്നിരുന്നു.
പ്രകോപിതരായ മാതാപിതാക്കള്‍ മൂത്തമകളെ വീടിനു വെളിയിലാക്കി വീടുപൂട്ടി ഇളയ മകളേയും കൂട്ടി മൂവരും ബൈക്കില്‍ പുറപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് മൂത്തമകള്‍ വൈക്കത്തിനടുത്ത് വടയാറ്റിലെ ബന്ധുവീട്ടിലേക്ക് രാത്രിയില്‍ തന്നെ പോവുകയും ചെയ്തിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. മുളന്തുരുത്തി വൈ.എം.സിഎയ്ക്കു സമീപം വച്ച ബൈക്കില്‍ ആത്മഹത്യാക്കുറിപ്പും നിക്ഷേപിച്ചാണ് സച്ചിതാനന്ദനും സുജയും ശ്രീലക്ഷ്മിയും നടന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ട്രെയിന്‍ തട്ടി ഛിന്നഭിന്നമായ മൃതദേഹം പൊലിസ് രാത്രി തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉദയംപേരൂരിലെ കുടുംബവീട്ടിലും മൂന്നിന് ഇറുമ്പയത്തെ താമസസ്ഥലത്തും പൊതുദര്‍ശനത്തിനു ശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
മാതാപിതാക്കളുടെയും അനുജത്തിയുടെയും മരണവാര്‍ത്തയറിഞ്ഞ ആഘാതത്തില്‍ ബോധരഹിതയായ മൂത്തമകള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."