71 മണ്ഡലങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ നിര്‍ണായകം
തിരുവനന്തപുരം: സംസ്ഥാനത്ത് പകുതിയില്‍ കൂടുതല്‍ നിയമസഭാമണ്ഡലങ്ങളിലെ ഫലങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍. 140 മണ്ഡലങ്ങളില്‍ 71 ഇടങ്ങളിലും ഇത്തരത്തിലുള്ള സ്വാധീനം ഉണ്ടാകും.
പുതുതലമുറ വോട്ടര്‍മാര്‍ക്കിടയിലാണ് ഫേസ്ബുക്കും ട്വിറ്ററും വാട്ട്്്സ്്് ആപ്പും കൂടുതല്‍ സ്വാധീനം ചെലുത്തുക. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്‍ഡ്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ 71 നിയമസഭാ മണ്ഡലങ്ങളില്‍ ഉയര്‍ന്ന തരത്തിലുള്ള സോഷ്യല്‍മീഡിയാ സ്വാധീനം പ്രകടമാകുന്നു. നാലു മണ്ഡലങ്ങളില്‍ മധ്യനിലവാരത്തില്‍ സ്വാധീനം പ്രകടമാകുമ്പോള്‍ 65 മണ്ഡലങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കാര്യമായ യാതൊരു സ്വാധീനവുമില്ല.
ഇതിന് പ്രകാരം 51 ശതമാനം അല്ലെങ്കില്‍ രണ്ടിലൊന്ന് മണ്ഡലങ്ങളിലെ വിജയത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് സൂചിപ്പിക്കുന്നത്.
അഴിമതിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നേതാവ് ഉമ്മന്‍ചാണ്ടിയും. ചര്‍ച്ച ചെയ്യപ്പെട്ട പാര്‍ട്ടി ബി.ജെ.പിയും. എല്‍.ഡി.എഫും യു.ഡി.എഫും ഏകദേശം തുല്യരീതിയില് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
ഫേ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്ന 70 ശതമാനം മണ്ഡലങ്ങളും സംസ്ഥാനത്തെ പ്രധാന പത്ത് നഗരങ്ങള്‍ക്ക് പുറത്തുള്ള മണ്ഡലങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."