സമാധാനത്തോടെ ജീവിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി: വി.എം സുധീരന്‍
തിരുവനന്തപുരം: കേരളത്തില്‍ സമാധാനത്തോടെ ജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേരളത്തിന് സംസ്ഥാനതലത്തിലും ദേശീയതലത്തിലും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എം സുധീരന്‍. പ്രസംഗത്തിലുടനീളം സി.പി.എമ്മിനെതിരേ ശക്തമായ വിമര്‍ശനമാണ് നടത്തിയത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ നാലു മാസം കൊണ്ട് നിരവധി രാഷ്ട്രീയ അക്രമങ്ങള്‍ നടന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിലൊന്നും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. മാധ്യമ-അഭിഭാഷക തര്‍ക്കത്തില്‍ ആദ്യം നിസംഗരായി നിന്ന ഭരണകൂടം പിന്നീട് നിര്‍ബന്ധം മൂലം ഇറങ്ങി. എന്നാല്‍, വേണ്ടവിധത്തിലുള്ള നടപടികള്‍ സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകയെ കൈയേറ്റം വരെ ചെയ്തു. ഇതെല്ലാം കാണിക്കുന്നത് അഭിഭാഷകര്‍ക്ക് ഭരണകൂടം അനുകൂലമെന്നാണ്.
സ്വന്തം ബന്ധുക്കളെ അന്യായമായി വകുപ്പുതലങ്ങളില്‍ നിയമിച്ചു. ഇത് വിവാദമായതിനെ തുടര്‍ന്ന് മന്ത്രി പദവി രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍, ഈ അന്യായ നിയമനം മുഖ്യമന്ത്രിക്ക് അറിയില്ലെന്നാണ് പറയുന്നത്. എന്നാല്‍, കൃത്യമായ രേഖകളും തെളിവുകളും യു.ഡി.എഫ് ഉയര്‍ത്തിയപ്പോള്‍ തള്ളുകയാണ് ഭരണപക്ഷം ചെയ്തത്.
രാഷ്ട്രീയപ്രബുദ്ധമായ കേരളത്തില്‍ ഇത്തരമൊരു ഭരണത്തിനു കീഴില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ക്കു മനസ്സിലായതായി വി.എം സുധീരന്‍ പറഞ്ഞു. രാഷ്ട്രീയ ആക്രമണങ്ങള്‍, മാധ്യമപ്രവര്‍ത്തര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍, അഴിമതി ഭരണം ഇതെല്ലാം ജനങ്ങള്‍ക്ക് ജീവിക്കാനുള്ള ഭയമാണ് വരുത്തിയിരിക്കുന്നത്. അധികാരത്തില്‍ കയറി നാലു മാസത്തിനുള്ളില്‍ തന്നെ കേരളത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയിരിക്കുകയാണ് ഇടത് ഭരണമെന്ന് വി.എം സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."