കാളത്തോട് ഷമീര്‍ വധക്കേസ്: ആറു പേര്‍ക്ക് ജീവപര്യന്തം
തൃശ്ശൂര്‍: കാളത്തോട് ഷമീര്‍ വധക്കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചു. ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ നാലുവരെയും ആറും ഏഴും പ്രതികളായ ഒല്ലൂക്കരായ സ്വദേശികളായ ജയന്, സനിലന്, അനിലന്‍, രാജേഷ്, വര്‍ഗീസ്, രാജേഷ് എന്നിവരെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരെന്ന് ശനിയാഴ്ച കണ്ടെത്തിയിരുന്നു.
പ്രതികള്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2005 ലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചത് ചോദ്യം ചെയ്തുള്ള തര്‍ക്കത്തില്‍ ഒന്നാം പ്രതി ഷമീറിനെ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഒമ്പത് പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേ വിട്ടു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എട്ടും ഒമ്പതും പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."