ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു
കണ്ണൂര്‍: മംഗളൂരു ജങ്ഷനും പാഡില്‍ സെക്ഷനും ഇടയില്‍ സബ്‌വേ നിര്‍മാണം നടക്കുന്നതിനാല്‍ നാളെയും 29നും ഈ റൂട്ടിലോടുന്ന ചില ട്രെയിനുകളുടെ സര്‍വിസ് പുനഃക്രമീകരിച്ചു. ഈ ദിവസങ്ങളില്‍ മഡ്ഗാവ് മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി.
ബൈന്ദൂര്‍ കാസര്‍കോട് പാസഞ്ചറിന്റെ ബൈന്ദൂരില്‍ നിന്നു മംഗളൂരു ജങ്ഷന്‍ വരെയുള്ള സര്‍വിസ് റദ്ദാക്കി.
മഡ്ഗാവ്-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ നാളെയും 29നും സൂറത്കല്‍ സ്റ്റേഷന്‍ വരെയാക്കി ചുരുക്കി. 16524 കാര്‍വാര്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസിന്റെ സര്‍വിസ് നാളെയും 29നും പാഡില്‍-ബന്ത്വാള്‍ മംഗളൂരു സെന്‍ട്രല്‍ റൂട്ടിലൂടെയാക്കി മാറ്റി. കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് മംഗളൂരു ജങ്ഷന്‍ വരെ മാത്രം സര്‍വിസ് നടത്തും. രണ്ടു ദിവസങ്ങളിലും ഈ ട്രെയിന്‍ 50 മിനിറ്റ് വൈകിയോടും. 16518 കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് ഒന്‍പതിനു പുറപ്പെടുന്നതു രണ്ടുദിവസങ്ങളിലും അരമണിക്കൂര്‍ വൈകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."