ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
പൂച്ചാക്കല്‍: കേരള ആര്‍ട്ടിസാന്‍സ് യൂനിയന്റെ (സി.ഐ.ടി യു.) നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.
തൈക്കാട്ടശ്ശേരി 326ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും സൗജന്യമായി നല്കിയ പച്ചക്കറി തൈകളാണ് കൈവേലക്കാര്‍ സംഘടിതമായി കൃഷി ചെയ്തത്.
തൈക്കാട്ടുശ്ശേരി കൃഷി ഭവന് സമീപം സ്വകാര്യ വ്യക്തി ഇവര്‍ക്ക് കൃഷിക്കായി നല്കിയ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ചെയ്തത്. പീച്ചില്‍, പാവല്‍, പച്ചമുളക്, വെണ്ട, വഴുതന, ചീനി കിഴങ്ങ്, ചുരക്ക തുടങ്ങിയവയാണ് കൃഷി ചെയതത്. കൂട്ടുകൃഷി കൂടാതെ സംഘാംങ്ങള്‍ സ്വന്തം പുരയിടത്തിലും കൃഷി നടത്തി. ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ചായിരുന്നു കൃഷി.
യൂനിയന്‍ ചേര്‍ത്തല ഏരിയാ സെക്രട്ടറി സി.വി.കാര്ത്തികേയന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് സി.ആര് ഗംഗാധരന് പിള്ള പച്ചക്കറികള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."