എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
പി.ജി ഏകജാലക പ്രവേശനം
ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുന്നു. ഒക്‌ടോബര്‍ 19 വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം.
അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റില്‍ അക്കൗ@ണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം.
വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. സപ്ലിമെന്ററി അലോട്‌മെന്റ് ഒക്‌ടോബര്‍ 24ന് പ്രസിദ്ധീകരിക്കും. ംംം.രമു.ാഴൗ.മര.ശി എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
പരീക്ഷാ ഫലം
2015 ഡിസംബര്‍ മാസം നടത്തിയ ര@ണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ്് ടെക്‌നോളജി (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 31 വരെ സ്വീകരിക്കും.
2016 ജൂണ്‍/ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ രണ്ട്, മൂന്ന്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എസ്.സി ബയോടെക്‌നോളജി (മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 28 വരെ സ്വീകരിക്കും.
2015 ഡിസംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി പ്ലാന്റ് ബയോ ടെക്‌നോളജി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 31 വരെ സ്വീകരിക്കും.
2016 മെയ് മാസം സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍രീതിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.പി.എഡ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്റ്റാസ് എം.സി.എ,
എം.എസ്‌സി പ്രവേശനം
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസിന്റെ എം.സി.എ (കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകള്‍), എം.എസ്‌സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (ഇടപ്പള്ളി) എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവു@ണ്ട്. എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകള്‍) കോഴ്‌സിന് കേന്ദ്രീകൃത പ്രവേശന സംവിധാനത്തിലൂടെ (ക്യാപ്) ഒക്‌ടോബര്‍ 18, 19 തീയതികളില്‍ അപേക്ഷിക്കാം. ഫോണ്‍ 9447063153, 9447180151.
എസ്.എം.ഇ
അഡ്മിഷന്‍ കൗണ്‍സിലിങ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഈഴവ/തിയ്യ വിഭാഗത്തില്‍ ബി.എസ്.സി നഴ്‌സിങ് എം.എല്‍.റ്റിയില്‍ (റാങ്ക് നമ്പര്‍ 1401 മുതല്‍ 1900 വരെ) ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 21ന് രാവിലെ 11 മണിക്ക് അഡ്മിഷന്‍ കൗണ്‍സിലിങ് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ടി.സി ഒഴികെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി രക്ഷിതാക്കളോടൊപ്പം കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ഡയറക്ടറുടെ ഓഫിസില്‍ എത്തിച്ചേരണം. വെബ് സൈറ്റ് : ംംം.ാെല.ലറൗ.ശി, ഫോണ്‍ 0481-6061014, 6061012.
തിയതി നീട്ടി
മൂന്നും അഞ്ചും സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (യു.ജി) പ്രോഗ്രാമുകളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ യൂനിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി ഒക്‌ടോബര്‍ 24ന് 5 മണി വരെ ആയി ദീര്‍ഘിപ്പിച്ചു.
ഗസ്റ്റ് ലക്ചററുടെ ഒഴിവ്
മൂവാറ്റുപുഴ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ താല്‍ക്കാലിക ഒഴിവു@ണ്ട്. യു.ജി.സിഎന്‍.സി.റ്റി.ഇ നിബന്ധനകള്‍ അനുസരിച്ച് യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ പൂര്‍ണമായ വിവരങ്ങള്‍ അടങ്ങിയ സ്വയം തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം ഒക്‌ടോബര്‍ 20ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.
എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനയ്ക്ക് ഹാജരാക്കണം. ഫോണ്‍ 0485-28338509446360667.
യോഗം മാറ്റി വച്ചു
ഒക്‌ടോബര്‍ 22ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സിന്‍ഡിക്കേറ്റ് യോഗം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് സര്‍വകലാശാലാ കാംപസിലെ സിന്‍ഡിക്കേറ്റ് ഹാളില്‍ നടത്തുന്നതിനായി മാറ്റി വച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."