HOME
DETAILS

തെരുവുനായ വന്ധ്യംകരണം: രണ്ടാം ഘട്ടം നവംബര്‍ 15 മുതല്‍

  
backup
October 17 2016 | 19:10 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%82%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b0



തിരുവനന്തപുരം: ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നടത്തിവരുന്ന തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് നവംബര്‍ 15ന് തുടക്കമാകും.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും കൃത്യമായ അവലോകനത്തിനുമായി 73 പഞ്ചായത്തുകളും ബ്ലോക്ക്പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ജനകീയ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വെറ്റിനറി സര്‍ജന്‍മാരുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി ഒന്നിന് സമ്പൂര്‍ണ്ണ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ഡ് (എ.ബി.സി) ജില്ലയായി പ്രഖ്യാപിക്കാനാകുന്ന തരത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് രണ്ടും മൂന്നും ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നാംഘട്ടം ഡിസംബര്‍ 10ന് തുടങ്ങും. ഇതിന്റെ ഭാഗമായി വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15 മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
ഇതോടനുബന്ധിച്ച് ജില്ലയിലെ 11 ബ്ലോക്കുകളിലും തെരുവുനായ വന്ധ്യംകരണത്തിനുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും. നിലവിലെ ആറു കേന്ദ്രങ്ങള്‍ക്ക് പുറമേ അഞ്ച് പുതിയ കേന്ദ്രങ്ങളാണ് തുടങ്ങുന്നത്. വിദഗ്ധരായ നായ പിടുത്തക്കാരുടെ അഭാവമായിരുന്നു ഒന്നാംഘട്ടത്തിലെ വെല്ലുവിളി. എന്നാല്‍ പരിശീലനം സിദ്ധിച്ച 18 പേരുടെ സാന്നിധ്യം രണ്ടാംഘട്ടത്തിന് കൂടുതല്‍ ഉണര്‍വ് പകരുമെന്നും ഇനിയും കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി ബ്‌ളോക്ക് തല കേന്ദ്രങ്ങളില്‍ അവരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലുപേരടങ്ങിയ ഒരു ടീമായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. നിലവിലുള്ള വന്ധ്യംകരണ കേന്ദ്രങ്ങളില്‍ ഒരെണ്ണം വിപുലീകരിച്ച് സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുമെന്നും നായപിടുത്തക്കാരുടെ പരിശീലനത്തിനും വന്ധ്യകരണ കേന്ദ്രങ്ങളിലെ പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്നും വി .കെ മധു പറഞ്ഞു. നിലവില്‍ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തുകള്‍ ഒരോ ലക്ഷം രൂപ വീതവുമാണ് ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. അല്ലാത്തവയെ തെരുവുനായ്ക്കളായി കണ്ട് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടിയെടുക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ വളര്‍ത്തു നായകള്‍ക്ക് പ്രത്യേക ടാഗ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ ഡി എം ജോണ്‍ വി സാമുവല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago