മനുഷ്യരെ വഹിച്ചുള്ള ചൈനീസ് ബഹിരാകാശ ദൗത്യത്തിനു തുടക്കം
ബെയ്ജിങ്: ചൈനയുടെ തിയാങോങ് 2 ബഹിരാകാശ ലബോറട്ടറിയിലേക്ക് ചൈന രണ്ടു ശാസ്ത്രജ്ഞരെ അയച്ചു. ഇവര്‍ 30 ദിവസം നിലയത്തില്‍ താമസിക്കും. വടക്കന്‍ ചൈനയിലെ ജിക്വാന്‍ സാറ്റ്‌ലൈറ്റ് വിക്ഷേപണത്തറയില്‍ നിന്നാണ് ഇവരെയും വഹിച്ചുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ഷിന്‍സോ 11 എന്ന പേടകത്തിലാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ജിങ് ഹെയ്‌പെങ് (49), ചെന്‍ ഡോങ് (37) എന്നിവരാണ് യാത്രതിരിച്ചത്. ഇതില്‍ ജിങ് രണ്ടു തവണ ബഹിരാകാശ വാസം അനുഭവിച്ചിട്ടുണ്ട്. അടുത്തദിവസം പേടകം ബഹിരാകാശ ലാബില്‍ എത്തും.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനുള്ള ചൈനയുടെ പരീക്ഷണങ്ങള്‍ക്കു മുന്നോടിയാണ് ഇന്നലത്തെ ദൗത്യം. പ്രാദേശിക സമയം രാവിലെ 7.30 (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30) നായിരുന്നു വിക്ഷേപണം. വിദേശ മാധ്യമപ്രവര്‍ത്തകരെയും അതീവ സുരക്ഷാ മേഖലയായ വിക്ഷേപണത്തറയ്ക്കടുത്തേക്ക് പ്രവേശനം നല്‍കിയിരുന്നു.
2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്ഥിര സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷകരെ അയച്ചിരിക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.
ഷെന്‍സോ 11 ബഹിരാകാശ വാഹനം അടുത്ത ദിവസം തിരിച്ചത്തെും. 2 എഫ് റോക്കറ്റാണ് പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചത്.
2013 ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ് 1 സ്‌പേസ് ലബോറട്ടറിയില്‍ ചെലവഴിച്ചിരുന്നു.
ചൈന
ബഹിരാകാശത്ത്
181 ചൈനീസ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തുണ്ട്
11 ചൈനക്കാര്‍ ഗനന സഞ്ചാരം നടത്തി
2003 ല്‍ ചൈനയുടെ ബഹിരാകാശ ദൗത്യം തുടങ്ങി
2020 ല്‍ സ്വന്തമായ ബഹിരാകാശ സ്റ്റേഷന്‍ ലക്ഷ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."