കലോത്സവങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കെ.പി.എസ്.ടി.എ തീരുമാനിച്ചു
എരുമപ്പെട്ടി: ഉപജില്ലാ കലോത്സവം മുതല്‍ സംസ്ഥാന കലോത്സവവും മറ്റ് സ്‌കൂള്‍ മേളകളും ബഹിഷ്‌കരിക്കാന്‍ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതിലും ബ്രോക്കണ്‍ സര്‍വിസ് പെന്‍ഷന്‍ കണക്കാക്കുന്നതിലും പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലും പ്രതിഷേധിച്ചാണ് കെ.പി.എസ്.ടി.എ സ്‌കൂള്‍ മേളകള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.
കുട്ടികളുടെ എണ്ണത്തില്‍ കുറവുള്ള എയ്ഡഡ് സ്‌കൂളുകളിലെ അധിക അധ്യാപകര്‍ക്കാണ് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലെ ശമ്പളം ലഭിക്കാത്തത്.
ഇത്തരത്തില്‍ ശമ്പളം ലഭിക്കാതെ സംസ്ഥാനത്ത് 3000 ത്താലധികം അധ്യാപകരു@ണ്ട്. ഇതിനു പുറമെ അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വിസ് പെന്‍ഷന്‍ കണക്കാക്കുന്നതില്‍ പരിഗണിക്കേ@െണ്ടന്ന് ഓഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടു@ണ്ട്.
പി.എസ്.സി വഴി നിയമനം ലഭിക്കുന്നതിനു മുമ്പ് താല്‍കാലികമായി സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകര്‍ക്ക് ആ കാലയളവ് പെന്‍ഷന്‍ നല്‍കുന്നതിന് മുന്‍ കാലങ്ങളില്‍ പരിഗണിച്ചിരുന്നു.എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഒട്ടനവധി അധ്യാപകരുടെ പെന്‍ഷന്‍ തുകയില്‍ വലിയ കുറവാണ് അനുഭവപ്പെടുക.
സര്‍ക്കാരിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാണ് കെ.പി.എസ്.ടി.എ സംസ്ഥാന തലത്തില്‍ ഉപരജില്ല, ജില്ലാ, സംസ്ഥാന കലോത്സവം ഉള്‍പ്പടെയുള്ള സ്‌കൂള്‍ മേളകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മേളകള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന സാമ്പത്തിക വിഹിതവും നല്‍കേ@ണ്ടതില്ലെന്നും കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടു@ണ്ട്.
ഏറ്റവും അധികം അധ്യാപകരുള്ള സംഘടനയായ കെ.പി.എസ്.ടി.എയുടെ ബഹിഷ്‌കരണ തീരുമാനം കലോത്സവങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. കലോത്സവങ്ങളില്‍ വിവിധ കമ്മിറ്റികളുടെ ചുമതല നിര്‍വഹിക്കുന്നത് അധ്യാപക സംഘടനകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."