ബസ് ഡ്രൈവറെ മര്‍ദിച്ചയാള്‍ പിടിയില്‍
കുന്നംകുളം: കുന്നംകുളം പാറേമ്പാടത്ത് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചയാളെ പതിനഞ്ച് വര്‍ഷത്തിനു ശേഷം കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു. ഏളവള്ളി സ്വദേശി പുളിച്ചാറം വീട്ടില്‍ അബ്ദുള്‍ കരീമിന്റെ മകന് മൊയ്തീനെയാണ്(48) പിടികൂടിയത്. 2001 ലാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് മറ്റൊരു ബസ് ഡ്രൈവറായ അന്തിക്കാട് സ്വദേശിയായ ജിനേഷിപൊറേമ്പാടത്ത് വെച്ച് ബസ് തടഞ്ഞു നിര്‍ത്തി കരിങ്കല്ല് ഉപയോഗിച്ച് തലക്കടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് ഗള്‍ഫിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ പ്രതിയെ കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. സി.പി.ഒമാരായ സജീവ്, ആരിഫ്,ലെനിന് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."