കടകളടച്ച് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തും
വാണിമേല്‍: റോഡ് വികസനത്തിനായി കുടി ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ആവശ്യപ്പെട്ട് സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് വാണിമേല്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 2014ല്‍ ഭൂമിവാതുക്കള്‍ ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനായി വ്യാപാരികള്‍ കട പൂട്ടി താക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഏല്‍പ്പിക്കുകയായിരുന്നു.
മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി തിരികെ നല്‍കാം എന്ന കരാറിലായിരുന്നു വ്യാപാരികള്‍ കടകള്‍ ഒഴിഞ്ഞുകൊടുത്തത്.എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും കെട്ടിട ഉടമകള്‍ വാക്ക് പാലിച്ചില്ലായെന്നാണ് വ്യാപാരികളുടെ പരാതി.വാടക നിര്‍ണ്ണയിക്കുന്നതിലെ തര്‍ക്കമായിരുന്നു മുറികള്‍ വിട്ടു കൊടുക്കാന്‍ തടസം ആയത്.എന്നാല്‍ പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമടങ്ങുന്ന സംയുക്ത സമിതിക്ക് വാടക നിര്‍ണയിക്കാനുള്ള അധികാരം വിട്ടു കൊടുത്തെങ്കിലും ഈ തീരുമാനവും ഉടമകള്‍ അംഗീകരിച്ചില്ലത്രെ. ഈ പശ്ചാത്തലത്തിലാണ് വാണിമേല്‍ യൂനിറ്റിലെ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ച് പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."