സമാധാനത്തിന് പഞ്ചായത്ത് മുന്‍കൈയെടുക്കുന്നില്ലെന്ന്
വടകര: രണ്ടാഴ്ചയിലധികമായി തിരുവള്ളൂര്‍ പഞ്ചായത്തില്‍ നിരന്തരം അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടും സമാധാന ശ്രമത്തിന് പ്രസിഡന്റ് മുന്‍കൈയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷം ബഹളംവച്ചു. പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോയി. ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പി.കെ രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മാരകമായി പരുക്കേറ്റിട്ടും പ്രസിഡന്റ് നിസംഗത കാണിക്കുകയാണെന്ന് വിഷയമവതരിപ്പിച്ചുകൊണ്ട് സബിത മണക്കുനി ആരോപിച്ചു. പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത് നിരുത്തരവാദപരമായ വിശദീകരണമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപോയത്. തുടര്‍ന്ന് അംഗങ്ങള്‍ പ്രകടനവും പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ യോഗവും ചേര്‍ന്നു. എഫ്.എം മുനീര്‍ അധ്യക്ഷനായി. ഡി പ്രജീഷ്, എന്‍ സൈനബ, കുണ്ടാറ്റില്‍ മൊയ്തു. കൂമുള്ളി ഇബ്രാഹിം, പടിഞ്ഞാറയില്‍ ഇബ്രാഹിം ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."