HOME
DETAILS
MAL
സമ്പൂര്‍ണ ശുചിമുറി സൗകര്യം; കോട്ടക്കലില്‍ പരിശോധന നടത്തി
backup
October 18 2016 | 04:10 AM
കോട്ടക്കല്‍: സമ്പൂര്‍ണ ശുചിമുറി സൗകര്യം(ഒ.ഡി.എഫ്) കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യനഗരസഭയായ കോട്ടക്കലില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്. വീടുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ശുചിമുറികളുടെ വിവരങ്ങളാണ് സംഘം ശേഖരിച്ചത്.
ഇതുസംബന്ധിച്ച് ജനപ്രതിനിധികളുമായി ഉദ്യോഗസ്ഥരായ വിജയബാബു, ഗിരിബാബു എന്നവര്‍ ചര്‍ച്ച നടത്തിയ ശേഷം ഇന്നലെ നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
നഗരസഭകള്‍ക്ക് ഒ.ഡി.എഫ് പ്രഖ്യാപനം നടത്താന്‍ അടുത്ത മാര്‍ച്ച് വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും ആദ്യ ഒ.ഡി.എഫ് നഗരസഭയായി മാറിയിരിക്കുകയാണ് കോട്ടക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."