വേങ്ങരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം: റാഫ് സെമിനാര്‍
വേങ്ങര: ടൗണിലും അനുബന്ധ വഴികളിലും വ്യാപകമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) സെമിനാര്‍. പൊലിസ്, ഗതാഗത വകുപ്പ് വ്യാപാരികള്‍, വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ ചേര്‍ന്ന് അടിയന്തരമായ നടപടികള്‍ കൈകൊളളണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
റാഫ് പ്രസിഡന്റ് കെ.എം അബ്ദു അധ്യക്ഷനായി. മികച്ച ഡ്രൈവര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഹംസ, പി.എം വിനീഷ്, എ.പി മൊയ്തീന്‍ എന്നിവരെ ആദരിച്ചു.
അപകട നിയന്ത്രണ ലേഖന മത്സര വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം, അപകട ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം എന്നിവയും നടന്നു.
ബ്ലോക്ക് പ്രസിഡന്റ് പി.കെ അസ്്‌ലു. പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ അബ്ദുല്‍ റഷീദ്, ആര്‍.ടി.ഒ കെ.എം ഷാജി, കവറൊടി മുഹമ്മദ്, പി.കെ ജാസിം സമദ്, അനീഫ് രാജാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."