HOME
DETAILS
MAL
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
backup
October 18 2016 | 05:10 AM
ജമ്മു: നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാകിസ്താന് സൈന്യം വെടിയുതിര്‍ത്തു. ജമ്മുവിലെ രജൗരി ജില്ലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മേഖലയില്‍ ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി.
തിങ്കളാഴ്ച്ച രാത്രി 8.30 ന് തുടങ്ങിയ ആക്രമണം പുലര്‍ച്ചെ 1.30 വരെ നീണ്ടു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.
മിന്നലാക്രമണത്തിന് ശേഷം ഇത് 29ാം തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."