ദേശീയപാതാ വികസനം: ബഹുജന സംഗമം നാളെ
കണ്ണൂര്‍: ഭൂമിയേറ്റെടുക്കുന്നതിന്റെ പേരില്‍ വന്‍തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന പ്രചാരണം തട്ടിപ്പാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ പോള്‍ ടി സാമുവല്‍.
തലപ്പാടി മുതല്‍ പാപ്പിനിശേരി വരെ 5,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. നഷ്ടപരിഹാരത്തുകയായി 151 കോടി രൂപയാണ് അനുവദിച്ചത്. ഇതുപ്രകാരം സെന്റിന് 26,650 രൂപയാണ് ഉടമകള്‍ക്ക് ലഭിക്കുക. എന്നാല്‍ പുനരധിവാസത്തിനും കെട്ടിടങ്ങള്‍ക്കുള്ള തുകയും പരിശോധിച്ചാല്‍ വളരെ തുഛമായി മാത്രമേ ലഭിക്കുകയുള്ളു. കണ്ണൂര്‍ ബൈപാസിന് വേണ്ടി 76.95 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. പുതിയതെരു മുതല്‍ താഴെ ചൊവ്വ വരെയുള്ള ഭാഗത്ത് മേല്‍പാലങ്ങള്‍ നിര്‍മിച്ച് നാലുവരിപാത നിര്‍മിക്കുകയാണെങ്കില്‍ 300ഓളം കുടുംബങ്ങളെ കുടിയിറക്കേണ്ടിവരും. ദേശീയപാത വികസനത്തിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം നാലിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബഹുജന സംഗമം സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."