മനുഷ്യാവകാശ കമ്മിഷന് സിറ്റിങ്: 14 പരാതികളില്‍ തീര്‍പ്പായി
കൊട്ടാരക്കര: കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന് സിറ്റിങില്‍ 45 പരാതികള്‍ പരിഗണിച്ചതില്‍ 14 എണ്ണത്തില്‍ തീര്‍പ്പായി. റിട്ട.ജഡ്ജിയായ അമ്മായിയമ്മയും മകളും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി കാണിച്ച് ഐ.എഫ്.എസുകാരി നല്കിയ പരാതി കമ്മിഷന് പരിഗണിച്ചു. സംഭവത്തില്‍ റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി.
കടയ്ക്കലില്‍ പീഡനത്തിനിരയായെന്ന് പരാതി ഉയര്‍ന്ന തൊണ്ണൂറുകാരിയെ അഞ്ചാലമ്മൂട് വൃദ്ധസദനത്തിലേക്കു മാറ്റിയതായി പൊലിസ് റിപ്പോര്‍ട്ട് നല്കി. കൊട്ടാരക്കര ഗണപതിക്ഷേത്രക്കുളം ശുചീകരണ നടപടികള്‍ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ കമ്മിഷനെ അറിയിച്ചു. ചിതറ ഓയില്‍പാം എസ്റ്റേറ്റിലൂടെയുള്ള നടവഴി അടച്ചതിനെതിരെ നാട്ടുകാര്‍ നല്കിയ പരാതിയില്‍ വഴിയടച്ചിട്ടില്ലെന്ന് എസ്റ്റേറ്റ് അധികൃതര്‍ അറിയിച്ചു. വായ്പാ തുക അടച്ചു തീര്‍ത്തിട്ടും പ്രമാണം മടക്കിനല്‍കാത്ത ബാങ്ക് അധികൃതര്‍ക്കെതിരായ പരാതിയില്‍ സോണല്‍ മാനേജരില്‍ നിന്നും വിശദീകരണം തേടാന്‍ കമ്മിഷന് തീരുമാനിച്ചു.
കൊട്ടാരക്കരയില്‍ കമ്മിഷന്റെ അടുത്ത സിറ്റിങ് നവംബര്‍ പതിനെട്ടിന് നടക്കും. കമ്മിഷനംഗം കെ.മോഹന്‍കുമാറാണ് പരാതികള്‍ കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."