ഒരുമ ഓട്ടോഫ്രണ്ട്സ് രോഗികള്‍ക്ക് കൈത്താങ്ങാകുന്നു
മാവേലിക്കര:തട്ടാരമ്പലം വി.എസ്.എം. ആശുപത്രി ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയായ ഓട്ടോഫ്രണ്ട്സ് പാവപ്പെട്ട രോഗികള്‍ക്ക് കൈത്താങ്ങാകുന്നു. വി.എസ്.എം ആശുപത്രിയിലും മറ്റുമായി എത്തുന്ന രോഗികള്‍ക്ക് യാത്രാകൂലി ഇളവ് നല്കി മാതൃകയായ ഒരുമ ഓട്ടോഫ്രണ്ട്സ് ചികിത്സ ധനസഹായ രംഗത്തേക്കും എത്തിയിരിക്കുകയാണ്.
തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗവും സുമനസുകളില്‍ നിന്നും ശേഖരിച്ച തുകയും ഉപയോഗിച്ചാണ് 16 അംഗസംഘം ചികിത്സാ ധനസഹായം നല്‍കുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 25000 രൂപ നാലോളം രോഗികള്‍ക്കായി ഇവര്‍ കൈമാറി. ചികിത്സാ ധനസഹായ വിതരണോത്ഘാടനം മാവേലിക്കര ജോയിന്റ് ആര്.ടി.ഒ ആര്.രമണന് നിര്‍വ്വഹിച്ചു.
വി.എസ്.എം ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയറാം പിള്ള അധ്യക്ഷത വഹിച്ചു. ഒരുമ പ്രസിഡന്റ് ഗബ്രിയല് ജോസഫ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുരേഷ്, സെക്രട്ടറി പി.ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."