ഇന്ത്യ @ 900
ഏറ്റവും കൂടുതല്‍ ഏകദിനം
കളിച്ച ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക്
ന്യൂസിലന്‍ഡ്: 900 ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തം. കഴിഞ്ഞ ദിവസം ധര്‍മശാലയില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയതോടെയാണ് ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കിയത്. നേരത്തെ 500 ടെസ്റ്റു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ 500ാം ടെസ്റ്റില്‍ വിജയിച്ചിരുന്നു. 900ാം ഏകദിന പോരാട്ടത്തിലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചു.
888 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആസ്ത്രേലിയയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താന് 866 മത്സരങ്ങള്‍ കളിച്ച് മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. ശ്രീലങ്ക 777, വെസ്റ്റിന്‍ഡീസ് 744, ന്യൂസിലന്‍ഡ് 704, ഇംഗ്ലണ്ട് 677, ദക്ഷിണാഫ്രിക്ക 564 മത്സരങ്ങളാണ് കളിച്ചത്.
അതേസമയം വിജയ ശതമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇക്കാര്യത്തില്‍ ആസ്ത്രേലിയയാണ് മുന്നില്‍. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും പാകിസ്താന് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. വിജയത്തിന്റെ കാര്യത്തില്‍ ന്യൂസിലന്‍ഡാണ് അവസാന സ്ഥാനത്തുള്ളത്. 900 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചത് 455 മത്സരങ്ങളാണ്. 399 തോല്‍വിയും ഏഴു ടൈയും 39 മത്സരങ്ങള്‍ ഫലമില്ലാതെയും പോയി. വിജയ ശതമാനം 53.25.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."