HOME
DETAILS
MAL
സ്‌കൂള്‍ ചുറ്റുമതില്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത കെട്ടിച്ചമച്ചതെന്ന്
backup
October 18 2016 | 21:10 PM
പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം ചില പത്രങ്ങളിലൂടെ സി.പി.എം പുറത്തുവിട്ട പാറക്കല്‍ മുക്ക് ജി.എല്‍.പി സ്‌കൂളിന്റെ ചുറ്റു മതില്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ലീഗ്. വായനക്കാരെ തെറ്റി ധരിപ്പിക്കുന്ന രീതിയില്‍ പ്രവൃത്തി നടത്തിയത് എം.എല്‍.എ ഫ@് കൊണ്ട@ാണെന്നാണ് വാര്‍ത്തയില്‍ സി.പി.എം പ്രസ്താവിക്കുന്നതെന്ന് മുസ്‌ലിംലീഗ് കുറ്റപ്പെടുത്തി. എന്നാല്‍ ഈ പ്രവൃത്തി നടത്തിയത് സി.പി.എം ഭരണത്തിലുള്ള പഞ്ചായത്താണ്. 2012-13ല്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം രണ്ട@ര ലക്ഷം രൂപ ചെലവിട്ടാണ് ചുറ്റുമതില്‍ നിര്‍മിച്ചത്. സി.പി.എം ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ നല്‍കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത്‌ലീഗ് നേതാവ് നഹാസ് പാറക്കല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."