HOME
DETAILS

കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റില്‍ 50 ഒഴിവുകള്‍

  
backup
October 18 2016 | 21:10 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b5%8d

കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 50 ഒഴിവുകളാണുള്ളത്.
അറ്റന്‍ഡന്റ് 1 ട്രെയ്‌നി:
ഐ.ടി.ഐ (ഫിറ്റര്‍ 13), ഇലക്ട്രീഷ്യന്‍ (05), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (03), ബോയ്‌ലര്‍ അറ്റന്‍ഡന്റ് (05).
ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്:
യോഗ്യത: പത്താം ക്ലാസും ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക് ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ബോയ്‌ലര്‍ അറ്റന്‍ഡന്റ്:
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസും ഫിറ്റര്‍ ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. ബോയ്‌ലര്‍ അറ്റന്‍ഡന്റ് നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് വേണം.
പ്രായപരിധി: 2016 സെപ്റ്റംബര്‍ 30 അടിസ്ഥാനത്തില്‍ 18നും 25നും മധ്യേ. പരിശീലനം 18 മാസം. 10,000 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും.
അറ്റന്‍ഡന്റ് 2 ട്രെയ്‌നി:
വി.എച്ച്.എസ്.സി ട്രേഡ്. 20 ഒഴിവ്ുകള്‍
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ അഗ്രോ മെഷിനറി ആന്‍ഡ് പവര്‍ എന്‍ജി നീയറിങ്, ഓട്ടോമൊബൈല്‍ ടെക്‌നോളജി, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ട്രേഡില്‍ വി.എച്ച്.എസ്.സി.
ഫയര്‍മാന്‍: നാല് ഒഴിവ്
യോഗ്യത: എസ്.എസ്.എല്‍.സി, ഫയര്‍ ഫൈറ്റിങ്ങില്‍ സ്റ്റേറ്റ് ഫയര്‍ഫോഴ്‌സില്‍നിന്നോ ഏതെങ്കിലും ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്നോ ആറു മാസത്തെ പരിശീലനം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശാരീരിക യോഗ്യത: ഉയരം 165 സെന്റീമീറ്റര്‍. നെഞ്ചളവ് 81.5 സെന്റീമീറ്റര്‍, വികസിപ്പിക്കുമ്പോള്‍ 85 സെന്റീമീറ്റര്‍, തൂക്കം: 50 കിലോഗ്രാം.
പ്രായപരിധി: 2016 സെപ്റ്റംബര്‍ 30 അടിസ്ഥാനത്തില്‍ 18നും 25നും മധ്യേ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18 മാസംനീളുന്ന പരിശീലനമാണ് നല്‍കുക. 8,000 രൂപ മാസത്തില്‍ സ്‌റ്റൈപന്‍ഡ് ലഭിക്കും. ംംം.വിഹീിഹശില.രീാ എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ഡി.ജി.എം (പ്രൊജക്ട്‌സ് ആന്‍ഡ് എച്ച്.ആര്‍, ഇ.എസ്), ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, ന്യൂസ്പ്രിന്റ് നഗര്‍ (പി.ഒ), കോട്ടയം 686616 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷിക്കാനുള്ള അവസാന തിയതി:
ഒക്ടോബര്‍ 31.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago