HOME
DETAILS
MAL
ബോംബ് സ്ക്വാഡ് പരിശോധന കര്‍ശനമാക്കി
backup
October 18 2016 | 21:10 PM
ചൊക്ലി: പാനൂര്‍ മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന കര്‍ശനമാക്കി. ചൊവ്വാഴ്ച ചൊക്ലി പൊലിസ് സ്റ്റേഷന് പരിധിയിലെ ഒളവിലം, കനക തീര്‍ഥം ഭാഗങ്ങളിലായിരുന്നു പരിശോധന. ആള്‍താമസമില്ലാതെ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടുകളും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണു ബോംബ് സ്ക്വാഡും ചൊക്ലി പൊലിസും പരിശോധനയ്ക്കെത്തിയത്.
ചൊക്ലി എ.എസ്.ഐമാരായ പ്രേംദാസ്, സുരേന്ദ്രന് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി.
കനക തീര്‍ഥം റോഡിലെ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കാടുപിടിച്ചു കിടക്കുന്ന പാനൂര്‍ നഗരസഭയുടെ കീഴിലുള്ള പെരിങ്ങളം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."