വനിതാ സഹകരണ സംഘം ക്രമക്കേട്; പ്രസിഡന്റ് വീണ്ടും അറസ്റ്റില്‍
ശ്രീകണ്ഠപുരം: ഇടപാടുകാരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇരിക്കൂര്‍ ബ്ലോക്ക് വനിതാ ഹകരണ സംഘം പ്രസിഡന്റ് വീണ്ടും അറസ്റ്റില്‍. ഓടത്ത് പാലത്തിനു സമീപം താമസിക്കുന്ന നാഗനൂലില്‍ മേരി ജോണി (57)യാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള ബാങ്കില്‍ ഇടപാടുകാര്‍ നിക്ഷേപിച്ച പണം തിരിച്ചു കൊടുത്തില്ലെന്നായിരുന്നു പരാതി. വ്യാപാരികളടക്കം നിരവധി പേര്‍ക്കു കാലാവധി എത്തിയിട്ടും നിക്ഷേപം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നു നേരത്തെ മേരി ജോണിനെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ മേരി ജോണിനെതിരേ കഴിഞ്ഞ ദിവസം നിടിയേങ്ങയിലെ വി.വി ഷിബു, സി.കെ ഷംന എന്നിവര്‍ നിക്ഷേപം തിരിച്ചു നല്‍കാത്തതിനെതിരേ പുതുതായി പരാതി നല്‍കിയിരുന്നു. ഇവരില്‍ നിന്ന് മൂന്നു ലക്ഷം രൂപ ഇടപാട് സ്വീകരിച്ചു തിരിച്ചു നല്‍കിയില്ലെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് എസ്.ഐ പി.ബി സജി വീണ്ടും അറസ്റ്റു ചെയതത്.
അതേസമയം, തന്നെ അന്യായമായി അറസ്റ്റു ചെയ്തെന്ന് കാണിച്ച് എസ്.ഐക്കെതിരേ വനിതാ അദാലത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എസ്.ഐയുടെ നടപടി ശരിയായിരുന്നുവെന്ന് അദാലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മേരി ജോണിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."