ദര്‍ശന നാടകമത്സരം നാളെ മുതല്‍
കോട്ടയം: ദര്‍ശന അക്കാദമി സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം നാളെ മുതല്‍ 30വരെ നടക്കും. 60 സമിതികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങളാണ് മത്സരിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നാളെ വൈകിട്ട് 5.30നു നടക്കുന്ന സമ്മേളനം സിനിമാ താരം കലാശാല ബാബു ഉദ്ഘാടനം ചെയ്യും. സി.എം.ഐ സഭ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോര്‍ജ് ഇടയാടില്‍, ഫാ.തോമസ് പുതുശേരി, തേക്കിന്‍കാട് ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.
രചന സംവിധാനം അവതരണം, അഭിനയം എന്നീ വിഭാഗങ്ങളില്‍ മികച്ച കലാകാരന്‍മാര്‍ക്ക് കാഷ് അവാര്‍ഡും ലഭിക്കും. മികച്ച നാടകത്തില്‍ 25,000 രൂപയും ഫൗണ്ടേഷന്റെ എവര്‍ റോളിങ് ട്രോഫി ലഭിക്കും. രണ്ടാം
സമ്മാനമായി 20,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും. മികച്ച രചന, സംവിധാനം, സംഗീതം, ഗാനാലാപനം, നടന്‍, നടി തുടങ്ങിയ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് 7500 രൂപ വീതവും മികച്ച സഹനടന്‍, സഹനടി, ഹാസ്യ നടന്‍ എന്നിവര്‍ക്കു 5,000 രൂപ വീതവും പ്രത്യേക കാഷ് അവാര്‍ഡുകളും ഫലകവും ലഭിക്കും. ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കുന്ന നാടകത്തില്‍ പ്രവേശനം സൗജന്യമാണ്.
ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ.ജസ്റ്റിന്‍ കാളിയാനിയില്‍, കണ്‍വീനര്‍ തേക്കിന്‍കാട് ജോസഫ്, നാടക നടന്‍ പി.ആര്‍ ഹരിലാല്‍ എന്നിവര്‍ വാര്‍ത്താസസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."