സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്കി; രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍.ഡി.എഫ് പരാതി നല്കി
തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ കൊടുത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.
ജുപ്പീറ്റര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടെ കമ്പനികളുടെ ആസ്തികള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. വ്യാജ സത്യവാങ്മൂലത്തിനെതിരെ നടപടി വേണമെന്നും സ്വത്തുവിവരങ്ങള്‍ നല്‍കിയതില്‍ കൃത്യതയില്ലെന്നും എല്‍.ഡി.എഫ് ആരോപിച്ചു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള എം വിജയകുമറാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി സുപ്രിംകോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ആവണി ബന്‍സല്‍ പരാതി നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ക്കാണ് അവര്‍ പരാതി നല്‍കിയത്. ഇത്തരം നടപടികള്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാല്‍ പത്രിക തള്ളണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."