കെ-മാറ്റ്; 25വരെ അപേക്ഷിക്കാം
കേരളത്തില്‍ എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള നവംബര്‍ ആറിന് നടക്കും. പരീക്ഷയ്ക്ക് ഒക്ടോബര്‍ 25വരെ www.lbscetnre.inkmat 2017 എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
വിവിധ സര്‍വകലാശാലകളിലെ പരീക്ഷാഫലം വരുന്നതിലെ കാലതാമസം കണക്കിലെടുത്ത് കെ-മാറ്റ് കേരള പരീക്ഷ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടത്താന്‍ എല്ലാ സര്‍വകലാശാലകളുംകൂടി തീരുമാനമെടുത്തിട്ടുണ്ട്.
എല്ലാ വര്‍ഷവും ആദ്യത്തെ പരീക്ഷ നവംബറിലെ ആദ്യ ഞായറാഴ്ചയും രണ്ടാമത്തെ പരീക്ഷ ഏപ്രിലിലെ ആദ്യ ഞായറാഴ്ചയും നടത്താനാണ് തീരുമാനം. 2017ലെ രണ്ട് പരീക്ഷകളുടെ നടത്തിപ്പും നിയന്ത്രണവും മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കാണ്. ഈ വര്‍ഷം മുതല്‍ മാറ്റ് പ്രവേശന പരീക്ഷ എം.ബി.എ പ്രവേശനത്തിന് കേരളത്തില്‍ അനുവദിക്കുകയില്ല. KMAT, CMAT, CAT എന്നിവയിലേതെങ്കിലും ഒന്നില്‍ അര്‍ഹത നേടിയവര്‍ക്കുമാത്രമേ ഇനി എം.ബി.എ.യ്ക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.
ഈ വര്‍ഷം മുതല്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ എം.ബി.എ പ്രവേശനം അനുവദിക്കുകയില്ല.
എം.ബി.എ പ്രവേശനം 2017 മെയ് 31ന് പൂര്‍ത്തിയാക്കി ജൂണ്‍ ആദ്യ വാരം ക്ലാസുകള്‍ ആരംഭിക്കും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെ-മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുമായി ബന്ധപ്പെടാം. ഫോണ്‍ : 0471 2335133.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."