മുന്‍ ഭരണസമിതിയുടെ ക്രമക്കേട് അന്വേഷിക്കാന്‍ കൗണ്‍സില്‍ തീരുമാനം
കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ മുന്‍ യു.ഡി.എഫ് ഭരണസമിതിയുടെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണത്തിനു വിടാന്‍ അടിയന്തിര കൗണ്‍സില്‍ തീരുമാനിച്ചു. ഇന്നലെ നഗരസഭ ഹാളില്‍ നടന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ 2014-15 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ പൊതുമരാമത്ത് വര്‍ക്കിലും വന്‍ ക്രമക്കേട് എന്നും ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം. ക്രമക്കേടുകള്‍ അന്യേഷിക്കുവാന്‍ വിജിലന്‍സ് അന്യേഷണത്തിനു ശുപാര്‍ശ ചെയ്യണമെന്ന ക്ഷേമകാര്യ സ്റ്റാന്റിങ് ചെയര്‍മാന്‍ കെ.ടി എല്‍ദോയുടെ അഭിപ്രായത്തെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ ഷീലചാരു വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുകയും, പിന്‍ താങ്ങുകയും ചെയ്തു. ഇത് കോണ്‍ഗ്രസിലും, യുഡിഎഫിലും വന്‍ പൊട്ടിത്തെറിക്ക് സാധ്യതയേറുന്നു.
2012-13, 2013-14 സാമ്പത്തിക വര്‍ഷങ്ങളിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായും മുന്‍ റിപ്പോര്‍ട്ടുകളിലും പറയുന്നുണ്ട്. വിവിധ ഇനങ്ങളിലായി നടത്തിയ പണപ്പിരിവ്, അവയുടെ ഒടുക്ക്, വിവിധ അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കല്‍ എന്നിവയെല്ലാം ഓഡിറ്റ് വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നഗരസഭയിലെ പൊതുമരാമത്ത് ജോലികളില്‍ 50 ലക്ഷത്തിന്റെ ക്രമക്കെടാണ് നടന്നിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നഗരസഭയുടെ പല ഇടപാടുകളും സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല. കെട്ടിട നികുതി സമയത്തിനുള്ളില്‍ പിരിച്ചെടുക്കാത്തതുമൂലം നഗരസഭയ്ക്ക് വന്‍നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരത്തിലെ വന്‍കിടകെട്ടിട നിര്‍മാണങ്ങളിലും നഗരസഭാ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല. പലതിന്റെയും പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായ വീഴ്ചകളാണ് ഈ മേഖലകളില്‍ ഉണ്ടായിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമുണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കേണ്ടതാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍മേല്‍ നിയമപരമായ തുടര്‍ നടപടികള്‍ കൈകൊള്ളണമെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ ശക്തമായ ആവശ്യം യുഡിഎഫ് കൗണ്‍സിലര്‍ പിന്താങ്ങിയതോടെ വിജിലന്‍സിനു വിടാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ഇത് നഗരസഭ മിനിസ്റ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."