പാനൂര്‍ സ്‌ഫോടനം: രണ്ട് പേര്‍കൂടി കസ്റ്റഡിയില്‍
കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി പൊലിസ് കസ്റ്റഡിയില്‍. അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് അമല്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, മിഥുന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു.
പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍,കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.
അതേസമയം പാനൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ബോംബ് നിര്‍മിക്കാന്‍ മുന്‍കയ്യെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയും കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാല്‍ ബോംബ് നിര്‍മ്മിച്ചത് ആര്‍ക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."