എ.പി.എല്‍ കാര്‍ഡുടമകളുടെ അരി നിര്‍ത്തലാക്കരുത്'
മലപ്പുറം: എ.പി.എല്‍ കാര്‍ഡുടമകളുടെ അരി നിര്‍ത്തല്‍ ചെയ്യരുതെന്ന് കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 95ല്‍ നായനാരുടെ കാലത്ത് ഓരോ റേഷന്‍ഷോപ്പില്‍ നിന്നും 35 ശതമാനം കാര്‍ഡുടമകളെ ബി.പി.എല്‍ കാര്‍ഡുകളാക്കി മാറ്റിയ കാര്‍ഡുകളാണ് ഇപ്പോഴും നിലവിലുള്ളത്.
സര്‍ക്കാര്‍ ഭവന പദ്ധതികളിലൂടെ വീട് വച്ചും ബി.പി.എല്‍ കുടുംബങ്ങള്‍ വിഭജിച്ച് മാറി താമസിച്ചവരുമായ വളരെ പാവപ്പെട്ട അനേകം കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്കിയ കാര്‍ഡുകള്‍ എ.പി.എല്‍ കാര്‍ഡുകളാണെന്ന് യോഗം ചൂണ്ടിക്കാട്ടി. എ.പി.എല്‍ കാര്‍ഡിന്റെ പേരില്‍ റേഷന്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹവും പൗരാവകാശ ലംഘനവും ഭക്ഷ്യ സുരക്ഷാ നിയമത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. എസ്.ടി.യു മെമ്പര്‍ഷിപ്പിന്റെ വിതരണം ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. ഫെഡറേഷന് പ്രസിഡന്റ് അഡ്വ. എം.പി ഗോപി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ ഹംസ, അബൂബക്കര്‍ ചേലേമ്പ്ര, വി.കെ.എം ഷാഫി, പി.സി അഹമ്മദ് ഹാജി, എം.സി ഹൈദ്രസ്, പി.എസ് അബ്ദുറഹ്മാന്, സി.ടി അബ്ദുല്‍ കരീം, എം കുട്ട്യാലി മാസ്റ്റര്‍, എന്‍.വി മോഹന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."