HOME
DETAILS

ബി.ഒ.ടി കെട്ടിടം തുറന്നുകൊടുക്കല്‍; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

  
backup
October 19 2016 | 22:10 PM

%e0%b4%ac%e0%b4%bf-%e0%b4%92-%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95-2

 

വടകര: നഗരസഭായോടത്തില്‍ ബഹളം. നാരായണ നഗറില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സ് കം വെജിറ്റബ്ള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും കെട്ടിടത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കാത്തതിനാല്‍ നഗരസഭയ്ക്ക് വന്‍ നഷ്ടം ഉണ്ടാവുന്നതായി പ്രതിപക്ഷ നേതാവ് ടി കേളുവിന്റെ ആരോപണം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിലും തര്‍ക്കത്തിനും കാരണമായി.
നേരത്തെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ വൈകിയത് കാരണം ബി.ഒ.ടി കമ്പനിയായ ഹോളിഡെ ഗ്രൂപ്പില്‍ നിന്നും 17 കോടിയോളം രൂപ പിഴയിനത്തില്‍ നഷ്ടപ്പെട്ടതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം കൗണ്‍സിലിനെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് സി.പി.എം അംഗം ഇ അരവിന്ദാക്ഷന്‍ പറഞ്ഞത് തര്‍ക്കത്തിന് വഴിവെച്ചു.
നഗരസഭക്ക് പണം നഷ്ടപെട്ടിട്ടില്ലെന്നും കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് പിഴ ഒഴിവാക്കിക്കൊടുക്കാന്‍ തീരുമാനമെടുത്തതെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് അംഗം ടി.ഐ നാസര്‍ രംഗത്തെത്തി.
ഭരണപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നഗരസഭയ്ക്ക് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് വിജിലന്‍സ് സംഘം സ്വമേധയാ കേസെടുക്കുകയായിരുന്നെന്നും നാസര്‍ പറഞ്ഞു.
കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നും നവംബര്‍ 15ന് മുമ്പായി കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചതായി ചെയര്‍മാന്‍ കെ ശ്രീധരന്‍ പറഞ്ഞു. ഓരോ നില എന്ന രൂപത്തിലാണ് മുറികള്‍ വാടകയ്ക്ക് നല്‍കുക എന്നും ചെയര്‍മാന്‍ അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.
കര്‍മ പദ്ധതിയുടെ ഭാഗമായി 29 വാര്‍ഡുകളില്‍ നിന്ന് 53 ലോഡ് പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങള്‍ കയറ്റി അയച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഈ മാസം 23നകം എട്ട് വാര്‍ഡുകളിലെ മാലിന്യങ്ങളും നവംബര്‍ ഒന്നിന് മുമ്പായി വടകര നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും മാലിന്യവും കയറ്റി അയക്കാന്‍ കഴിയുമെന്നും ഇതോടെ വടകര നഗരം സുന്ദര നഗരമാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. പി.വത്സലന്‍, എം സുരേഷ് ബാബു, പി അശോകന്‍, എം.പി അഹമ്മദ്, പി സഫിയ, ശോഭന, വി ഗോപലാന്‍, പി.കെ ജലാല്‍, എന്‍.പി.എം നഫ്‌സല്‍, ദിനചന്ദ്രന്‍, പി ഗിരീഷന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago