റേഷന്‍ അരി: നിലവിലെ സ്ഥിതി തുടരണമെന്ന്
താമരശ്ശേരി: എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചു കൊണ്ടണ്ടിരുന്ന റേഷന്‍ അരി അളവില്‍ കുറവ് വരുത്തുകയും വില വര്‍ധിപ്പിക്കുകയും ചെയ്ത നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും പാവപ്പെട്ട ജനങ്ങളുടെ ആശ്രയമായ പൊതുവിതരണ സംവിധാനം സംരക്ഷിക്കണമെന്നും താമരശ്ശേരി പഞ്ചായത്തിലെ അണ്ടേണ്ടാണ 10-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആദ്യ മുസ്ലിം ലീഗ് കമ്മിറ്റി അണ്ടേണ്ടാണയില് നിലവില്‍ വന്നു. കണ്വന്ഷന് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ടന്റ് പി.എസ്. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കുന്നംവള്ളി മുഹമ്മദ് അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. അഷ്റഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ്, കരീം താമരശ്ശേരി, പി.പി. ഹാഫിസ് റഹ്മാന്, സുബൈര്‍ വെഴുപ്പൂര്‍, പി.കെ. അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, എ.കെ. മുഹമ്മദ് മാണി, എ.കെ. ഹമീദ് ഹാജി സംസാരിച്ചു.
റിട്ടേണിങ് ഓഫിസര്‍മാരായ റഫീഖ് കൂടത്തായി, ഇഖ്ബാല്‍ പൂക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.കെ ഷബീര്‍ ഉപഹാര വിതരണം നടത്തി. വാഹിദ് അണ്ടേണ്ടാണ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കുന്നംവള്ളി മുഹമ്മദ്(പ്രസിഡന്റണ്ട്), പി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, എ.കെ ഹമീദ് ഹാജി(വൈസ് പ്രസി), കരീം താമരശ്ശേരി(ജന. സെക്രട്ടറി), എ.കെ അഷ്റഫ്, സല്മാന് അരീക്കല്‍(സെക്ര), പി.കെ. നാസര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."