കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലുള്ള പുതിയ വിവാദം രാഷ്ട്രീയ തട്ടിപ്പെന്ന്
മുക്കം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പുതിയ വിവാദം ഉയര്‍ത്തുകയും സമരത്തിനിറങ്ങുകയും ചെയ്യുന്ന യു.ഡി.എഫിന്റെ നടപടി രാഷ്ട്രീയ തട്ടിപ്പും ജനവഞ്ചനയുമാണെന്ന് സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി.
2014 മാര്‍ച്ച് 14ന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തില്‍ കേരളത്തിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നാണ് യു.ഡി. എഫ് പ്രചരിപ്പിച്ചിരുന്നത്. ഇത് വസ്തുതാവിരുദ്ധമായിരുന്നെന്ന് പിന്നീട് തെളിഞ്ഞതാണ്.ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്നും പുതിയ കമ്മീഷനെ വച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കണമെന്നുമാണ് സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. ഈ നിലപാടില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല.
പരിസ്ഥിതി ലോലപ്രദേശങ്ങളായി നേരത്തെ നോട്ടിഫൈ ചെയ്ത പ്രദേശങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ മുമ്പാകെ എത്തിയ കേസില്‍ ഈ പ്രദേശം കരടു വിജ്ഞാപനത്തില്‍ പരിസ്ഥിതി ലോല മേഖലയായി കണ്ടതിനാലാണ് അവിടെ ഖനനാനുമതി നിഷേധിച്ചതെന്ന വിവരം കോടതിയെ അറിയിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒരു കാരണവശാലും റിപ്പോര്‍ട്ടിന്റെ പരിധിയില്‍പെടുത്തരുതെന്നാണ് സി.പി.എമ്മിന്റെയും എല്‍.ഡി എഫിന്റെയും നയമെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്വന്തം തെറ്റ് മറച്ചു പിടിക്കാനുമാണ് യു.ഡി.എഫ് തരംതാണ പ്രചാരണം നടത്തുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് സി.പി.എം തരുവമ്പാടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.വി.കെ പീതാംബരന്‍ അധ്യക്ഷനായി. സെക്രട്ടറി ടി.വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഇ. രമേശ് ബാബു, ജോളി ജോസഫ്, വി.കെ വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."